മണക്കാട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഓപ്പറേഷന്‍ തൂഫാന്‍ 2.O

ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 ഓപ്പറേഷൻ തൂഫാൻ 2.0 ഓപ്പറേഷൻ തൂഫാൻ 2.0ലഹരി ഉപയോഗവും ലഹരി വ്യവഹാരവും തടയുന്നതിനായി ജനപങ്കാളിത്തത്തോടെ നടത്താക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ-പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, കുറ്റവാളികളുടെയും വിതരണക്കാരുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുക എന്നിവയാണ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. ആരോഗ്യപരമായും സുരക്ഷിതവുമായ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി എല്ലാവരും ഉത്തരവാദിത്തത്തോടെ പങ്കാളികളാകേണ്ടത് അനിവാര്യമാണ്.

 ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം  ************ 

ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിന് ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.

Operation Toofan